Your Image Description Your Image Description

ഭിഷേക് ബച്ചൻ– കരിഷ്മ കപൂർ പ്രണയം ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ പിന്നീട് ഇരുവരുടെയും ബന്ധം തകരുകയും 2003ൽ കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയും ചെയ്തു. 2007ല്‍ അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെയും വിവാഹം ചെയ്തു.

ഇപ്പോഴിതാ കരിഷ്മയും അഭിഷേകും വേർപിരിയാനിടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് നിര്‍മാതാവായ സുനീൽ ദർശൻ. ബാഹ്യസമ്മർദത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്ന് സുനീൽ വിശദീകരിച്ചു. വിക്കി ലാൽവാണിയുമായുള്ള അഭിമുഖത്തിലായിരുന്നു സുനീൽ ദർശന്റെ വെളിപ്പെടുത്തൽ

‘അവർ തമ്മിലൊരു കെമിസ്ട്രിയുണ്ടായിരുന്നു. ഹാം മേനെ ഭി പ്യാർ കിയാ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. സിനിമയിലെ അവരുടെ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ അവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ്’, സുനീൽ ദർശൻ പറഞ്ഞു.

അവരുടെ ബന്ധത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായിരുന്നുവെന്നും ഇത് അവരെ അസ്വസ്ഥരാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് പല പ്രശ്നങ്ങളുമുണ്ടായി. അതുവരെ എല്ലാം വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോയിരുന്നതെന്നും സുനീൽ പറഞ്ഞു. 2002 ഒക്ടോബറിലായിരുന്നു അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 2003 ജനുവരിയിൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി ഇരുവരും അറിയിച്ചു. എന്തുകൊണ്ടാണ് പിന്മാറ്റമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. പിന്നീട കരിഷ്മ വ്യവസായിയായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്യുകയായിരുന്നു.

Related Posts