Your Image Description Your Image Description

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദുർഗ് സെൻട്രൽ ജയിലിൽ എത്തി കന്യാസ്ത്രീകളെ കാണുന്നു. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. കന്യാസ്ത്രീകള്‍ പുറത്തിറങ്ങുന്ന ദിവസം സ്വീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറുമെത്തും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു.

കന്യാസ്ത്രീകൾ കുറ്റം ചെയ്തു എന്നത് ഊഹാപോഹം മാത്രമാണെന്നാണ് കോടതി നിരീക്ഷണം. കന്യാസ്ത്രീമാർക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെറ്റെന്ന് കുട്ടികളുടെ രക്ഷിതാക്കൾ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികളും അനുകൂലമായി മൊഴി നൽകിയെന്നും ബിലാസ്പുർ എൻഐഎ കോടതി നിരീക്ഷിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

Related Posts