Your Image Description Your Image Description

ചേർത്തല: ചേർത്തല അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ് ) സന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. ഇവരെ ചത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത് ഭാരതത്തിൻ്റെ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളെ കാറ്റിൽ പറത്തിയാണ്. അറസ്റ്റിലായ ഈ രണ്ട് സിസ്റ്റർമാരും മുൻപ് ചേർത്തലയിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. സംഘപരിവാർ സംഘടനയായ ബജ്റംഗ്ദൾ ഇവരെ ആശക്കൂട്ട വിചാരണ നടത്തി, പോലീസിൻ്റെ സഹായത്തോടെ കേസിൽ കുടുക്കിയത് ഞെട്ടിക്കുന്നതാണ്. നമ്മുടെ സ്വാതന്ത്ര്യം ഭീഷണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നു എന്നതിൻ്റെ ഉദാഹരണമായി ഇതിനെ കാണുന്നു. ആൾക്കൂട്ടം കാര്യങ്ങൾ തീരുമാനിക്കുന്ന രീതി അരാജകത്വത്തിലേക്ക് നയിക്കും. ഫാസിസ്റ്റ് ഭരണ സംവിധാനം നാട്ടിൽ പ്രവർത്തിക്കുന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഇൻഡ്യൻ ഭരണകൂടം ഇക്കാര്യത്തിൽ ഇടപെട്ട്, സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഈ കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷായോടും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നീതിയുക്തമായ ഇടപെടലുകൾ രണ്ടു പേരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.

Related Posts