Your Image Description Your Image Description

കണ്ണൂർ: കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. 50ലധികം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്.

അതേസമയം കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഡാമിന്റെ താഴെഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Related Posts