കടലിൽ വേഗത്തിൽ ലയിക്കുന്ന പുതിയതരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ

ടലിൽ വേഗത്തിൽ ലയിക്കുകയും ദോഷകരമായ അവശിഷ്ടങ്ങൾ അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പുതിയതരം പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ. സമുദ്ര മലിനീകരണത്തെ ചെറുക്കുന്നതിൽ ഇത് ഒരു വലിയ മുന്നേറ്റമാണ്. RIKEN സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ടോക്കിയോ സർവകലാശാലയിലെയും ഗവേഷകരാണ് ഈ പുതിയ പ്ലാസ്റ്റിക് മെറ്റീരിയൽ വികസിപ്പിച്ചത്. ഇത് സാധാരണ പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകളോളം തന്നെ ശക്തിയുള്ളതാണ്. എന്നാൽ ഉപ്പുമായി സമ്പർക്കത്തിലാകുമ്പോൾ ഇത് അതിന്റെ യഥാർത്ഥ ഘടകങ്ങളായി വിഘടിക്കുന്നു.

“സൂപ്പർമോളികുലാർ പോളിമറുകൾ എന്നറിയപ്പെടുന്ന വസ്തുക്കളിൽ പ്രഗത്ഭനായ തകുസോ ഐഡയുടെ മൂന്ന് പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങളുടെ പരിസമാപ്തിയാണ് ഈ പുതിയ പ്ലാസ്റ്റിക്,” ഗവേഷകർ എടുത്തുപറഞ്ഞു. ഈ പുതിയ പ്ലാസ്റ്റിക്, നല്ല യാന്ത്രിക ശക്തിയുള്ളതും എന്നാൽ ശരിയായ സാഹചര്യങ്ങളിൽ വിഷരഹിത സംയുക്തങ്ങളായും മൂലകങ്ങളായും വേഗത്തിൽ വിഘടിക്കുകയും ചെയ്യുന്ന ഒരു സൂപ്പർമോളികുലാർ മെറ്റീരിയൽ സൃഷ്ടിക്കുന്നതിനുള്ള സംയുക്തങ്ങളുടെ സംയോജനം കണ്ടെത്താനാണ് തൻ്റെ സംഘം ശ്രമിച്ചതെന്ന് പ്രോജക്ട് ലീഡ് തകുസോ ഐഡ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *