Your Image Description Your Image Description

കേരളത്തിലെ തിയേറ്ററുകളിൽ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘മീശ’ എന്ന ചിത്രത്തിലെ, ‘കടലായി’ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ പ്രവർത്തകർ.

ഇന്ന് എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്‍ത ഈ ഗാനം അതിന്റെ തീവ്രതയും മനോഹരമായ സംഗീതവും കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. വെറുമൊരു ഗാനമെന്നതിലുപരി, ‘മീശ’യുടെ സാരാംശം ഉൾക്കൊള്ളുന്നതായ ഗാനമാണ് ‘കടലായി’ എന്ന് ആസ്വദകർ പറയുന്നു.

ജോബ് കുര്യനും സൗപർണിക രാജഗോപാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധന്യ സുരേഷ് മേനോനും സൗപർണിക രാജഗോപാലും ചേർന്നെഴുതിയ വരികൾക്ക് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ‘മീശ’ എന്ന സിനിമ മനോഹരമായി പ്രതിപാദിക്കുന്ന പ്രകൃതിയുടെയും വികാരങ്ങളുടെയും ആഴങ്ങളിലേക്ക് ഈ ഗാനം നമ്മെ കൊണ്ടുപോകുന്നു. എൻ.എച്ച്.ക്യൂ സ്റ്റുഡിയോയിൽ കിരൺ ലാൽ ആണ് ഗാനത്തിൻ്റെ മിക്സിങ്ങും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നത്. ബിനിൽ എൽദോസും ഓംകാരദാസ് ഒ.എസ്സും ചേർന്ന് എൻ.എച്ച്.ക്യൂ, കൊച്ചിയിൽ റെക്കോർഡ് ചെയ്‍തിരിക്കുന്നു.

Related Posts