Your Image Description Your Image Description

കഞ്ചിക്കോട്: ആന ശല്യം ഒഴിയാതെ കഞ്ചിക്കോട് – വാളയാർ വനമേഖല. മാസങ്ങളായി ഉൾക്കാട്ടിൽ കഴിഞ്ഞിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ അഞ്ച് ആനകളാണ് കഞ്ചിക്കോട് ചെല്ലൻകാവിലെത്തിയത്.

ഇവ കൂട്ടം തെറ്റി എത്തിയതാണോ എന്ന സംശയത്തിലാണ് വനംവകുപ്പ്. ചൊവ്വ രാവിലെ 7 മുതൽ 9 വരെ ജനവാസ മേഖലക്കടുത്ത് പറമ്പിൽ നിലയുറപ്പിച്ച ആനകളെ വനംവകുപ്പ് എത്തി പടക്കമെറിഞ്ഞ് ഉൾക്കാട്ടിലേക്ക് തുരത്തി.

ഒരു മാസമായി കഞ്ചിക്കോട് ചുള്ളിമട ഭാഗത്ത് നാശ നഷ്ടമുണ്ടാക്കിയ തമിഴ്നാട് ഒറ്റയാനെ കഴിഞ്ഞയാഴ്ചയാണ് വനം വകുപ്പിൻ്റെ ദൗത്യസംഘം വാളയാർ നടുപ്പതി കാട്ടിലേക്ക് ഓടിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *