Your Image Description Your Image Description

16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ഹി​ദു​ല്‍ ഇ​സ്ലാം (31), വെ​സ്റ്റ് ബം​ഗാ​ള്‍ മാ​ല്‍ഡ സ്വ​ദേ​ശി ഹ​സ​നൂ​ര്‍ ഇ​സ്ലാം (33) എ​ന്നി​വ​രേ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് മ​രോ​ട്ടി​ചു​വ​ട് ഭാ​ഗ​ത്ത് വ​ച്ച് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കി​ലോ​യ്ക്ക് 3000 രൂ​പ വി​ല​യ്ക്ക് ഒ​ഡി​ഷ​യി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​രു​പ​ത്തി​അ​യ്യാ​യി​രം രൂ​പ നി​ര​ക്കി​ല്‍ മേ​ഖ​ല​യി​ല്‍ വി​ല്‍പ്പ​ന ന​ട​ത്തി മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​യി​രു​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി ഹാ​ര്‍ദ്ദി​ക് മീ​ണ, ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നി​ല്‍കു​മാ​ര്‍ ടി. ​മേ​പ്പി​ള്ളി, എ​സ്.​ഐ ജെ​യിം​സ് മാ​ത്യു, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, നൈ​ജോ സെ​ബാ​സ്റ്റ്യ​ന്‍, ഷൈ​ജു അ​ഗ​സ്റ്റി​ന്‍, ബോ​ബി കു​ര്യാ​ക്കോ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ വ​ര്‍ഗീ​സ് ടി. ​വേ​ണാ​ട്ട്, ടി.​എ. അ​ഫ്‌​സ​ല്‍, ബെ​ന്നി ഐ​സ​ക്, സി.​പി.​ഒ​മാ​രാ​യ കെ.​പി. സ​ജീ​വ്, നി​സാ​മു​ദ്ദീ​ന്‍, ന​വീ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related Posts