കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറം​ഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *