Your Image Description Your Image Description

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ മുംബൈ ഓപണറായ റയാന്‍ റിക്കെല്‍റ്റണ്‍ പുറത്തായിട്ടും തേഡ് അംപയർ തിരിച്ചുവിളിച്ചത് ചർച്ചയായിരുന്നു. എസ്ആര്‍എച്ച് ബൗളര്‍ സീഷാന്‍ അന്‍സാരി ഓവര്‍ സ്‌റ്റെപ്പ് ചെയ്തിരുന്നില്ലെങ്കിലും നോ ബോള്‍ വിധിക്കുകയായിരുന്നു.

മത്സരത്തിന്റെ ഏഴാമത്തെ ഓവറിൽ അൻസാരിയുടെ പന്തിൽ പുറത്തായെന്ന് കരുതി റിക്കെല്‍റ്റണ്‍ മടങ്ങാനിരിക്കെയാണ് അംപയർ തിരികെ വിളിച്ചത്. ആ പന്തിൽ ബൗളിങ് സമയത്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ കൈകള്‍ വിക്കറ്റിന് മുന്നിലേക്ക് എത്തിയെന്ന് വീഡിയോ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ആ പന്ത് നോ ബോള്‍ ആയി കണക്കാക്കപ്പെട്ടത്.

മത്സരത്തിന്റെ ഏഴാം ഓവറില്‍ സീഷാന്‍ അന്‍സാരിയുടെ പന്തില്‍ റിക്കെല്‍റ്റണ്‍ ഷോട്ട് പായിക്കുന്ന സമയത്ത് ഹെന്റിച്ച് ക്ലാസെന്റെ കീപ്പിങ് ഗ്ലാസ് സ്റ്റമ്പുകള്‍ക്ക് അല്‍പം മുന്നിലേക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഗെയിം നിയമങ്ങള്‍ (27.1) അനുസരിച്ച് ബോള്‍ ചെയ്യുന്ന സമയത്ത് വിക്കറ്റ് കീപ്പര്‍ സ്റ്റമ്പിന് പിന്നില്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. പന്ത് ബാറ്റില്‍ തട്ടുകയോ ബാറ്ററെ കടന്നുവരികയോ ചെയ്തതിന് ശേഷമേ കീപ്പര്‍ക്ക് സ്റ്റമ്പിന് മുന്നിലേക്ക് വരാന്‍ അനുവാദമുള്ളൂ. ഇത് ലംഘിച്ചാല്‍ നോ ബോള്‍ ആയി കണക്കാക്കും. ഈ നിയമപ്രകാരമാണ് അംപയർ റിക്കെൽറ്റണെ തിരിച്ചുവിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts