Home » Blog » Kerala » ഓണം സീസണ്‍; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന
17

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണം സീസണ്‍ തുടങ്ങിയതിനു ശേഷം ഇതുവരെ വിറ്റത് 512.11 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 460.80 കോടി ആയിരുന്നു. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.

കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്. വരും ദിവസങ്ങളിലും വില്പന ഉയരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *