Your Image Description Your Image Description

തൃശ്ശൂർ: അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ബൈക്കിടിച്ച് ഒൻപത് വയസുകാരി മരിച്ചു. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിൻ്റെ മകൾ അവന്തികയാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ അവന്തികയുടെ അമ്മൂമ്മ സുജാതയെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടനെല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ കുട്ടിയും അമ്മൂമ്മയും ദേശിയപാത മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അവന്തിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യർത്ഥിനിയാണ്. അവന്തികയുടെ അമ്മ സുധീന ജർമ്മനിയിൽ അക്കൌണ്ടന്‍റായി ജോലി ചെയ്തു വരികയാണ്. അതുകൊണ്ട് തന്നെ കുട്ടി അമ്മൂമ്മയുടെ കൂടെയായിരുന്നു താമസം

Leave a Reply

Your email address will not be published. Required fields are marked *