Your Image Description Your Image Description

ഡൽഹി: കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ (എസ്‌യുപി) ഉപയോഗവും വിൽപ്പനയും നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. മലയോര വിനോദസഞ്ചാര മേഖലകളിലും സർക്കാർ പരിപാടികളിലും വിവാഹ ചടങ്ങുകളിലുമടക്കം പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്‌തത്. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് അതിനുള്ള അധികാരമുണ്ടോയെന്ന് സുപ്രീം കോടതി സംശയവുമുന്നയിച്ചു. പരിസ്ഥിതി സംരക്ഷണം ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

നിരോധനത്തെ കേരളാ സർക്കാർ അനുകൂലിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാനും ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം മറുപടി അറിയിക്കണം.

Related Posts