‘ഒമാൻ ബലൂൺസ്’ പദ്ധതി തുർക്കിയിൽ ഉദ്ഘാടനം ചെയ്തു

‘ഒമാൻ ബലൂൺസ്’ പദ്ധതി തുർക്കിയിൽ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികളുടെ ബലൂൺ പറക്കലിന് പേരുകേട്ട തുർക്കിയിലെ കപ്പഡോക്കിയ പ്രദേശത്താണ് പദ്ധതിക്ക് തുടക്കം. പ്രാദേശികമായും ആഗോളതലത്തിലും വിനോദസഞ്ചാര വികസനത്തിൽ വൈവിധ്യങ്ങൾ ഉൾച്ചേർക്കുന്നതിന്റെ ഭാഗമായുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് ‘ഒമാൻ ബലൂൺ’ പദ്ധതിയെന്ന് ഒമാൻ സാംസ്‌കാരിക- പൈതൃക മന്ത്രാലയം അറിയിച്ചു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന അന്തരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെ ഉൾപ്പെടുത്തി തദ്ദേശീയമായി വിപുലമായ നിലയിൽ ഒമാൻ ബലൂൺ വികസിപ്പിച്ച് ഒമാനിലെ ആഭ്യന്തര വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒമാനിലെ ഷർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിലായിരിക്കും ‘ഒമാൻ ബലൂൺ നമ്പർ 1’ ബലൂണിന്റെ ആദ്യ പറക്കലെന്നും മന്ത്രാലയം അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *