ഒമാനില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ തുടരുന്നു

ഒമാനില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ തുടരുന്നു. ഒട്ടറെ ആഘോഷ പരിപാടികളാണ് അധികൃതരുടെ നേതൃത്വത്തിലും വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വരുന്ന വാരാന്ത്യങ്ങളും വ്യത്യസ്ത പരിപാടികളാണ് അരങ്ങേറാനിരിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിന്ന ബലിപെരുന്നാള്‍ അവധി ഇന്ന് അവസാനിക്കും.

അതേസമയം, പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ബീച്ചുകളിലും കോര്‍ണീഷുകളിലുമാണ് നിരവധി പേര്‍ ഒഴുകിയെത്തിയത്. പാര്‍ക്കുകളിലും നൂറ് കണക്കിന് പേരെത്തി. കുടുംബമായാണ് ഇവിടെ അധിക പേരും എത്തിയത്. വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വര്‍ധിച്ചത് കാരണം വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *