Your Image Description Your Image Description

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൊ സൂപ്പർ ജയന്‍റ്സിന് 181 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ലഖ്നോ ഗുജറാത്തിന് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (60), സായ് സുദർശൻ (56) എന്നിവരുടെ മികവിൽ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. ലഖ്നൊവിനായി രവി ബിഷ്ണോയ്, ഷർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ദിഘ്വേഷ് സിങ്, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ നിന്നും 120 റൺസാണ് ഗില്ലും സായിയുടെ ചേർന്ന് കൂട്ടിച്ചേർത്തത്. ആറ് ഫോറും ഒരു സിക്സറുമടക്കം മികച്ച ഫോമിലുണ്ടായിരുന്ന ഗില്ലിനെ ആവേഷ് ഖാൻ ബൗണ്ടറി ലൈനിൽ എയ്ഡൻ മാർക്രത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. ഓരോവറിന് ശേഷം ഏഴ് ഫോറും ഒരു സിക്സറുമടിച്ച് 56 റൺസ് നേടിയ സായ് സുദർശനും മടങ്ങി. ബിഷ്ണോയിക്കായിരുന്നു വിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts