Your Image Description Your Image Description

പിഎല്ലിന്റെ ഫൈനലില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോഹ്ലി. പഞ്ചാബ് കിംഗ്സിനെതിരായ കലാശപ്പോരാട്ടത്തിലാണ് കോഹ്ലി ചരിത്രം സൃഷ്ടിച്ചത്. ബെംഗളൂരുവിന് വേണ്ടി ഓപണറായി ഇറങ്ങിയ കോഹ്ലി 35 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 43 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്. റെക്കോര്‍ഡില്‍ ശിഖര്‍ ധവാനെ മറികടക്കുകയും ചെയ്തു.

വിരാട് കോഹ്ലിയുടെ 769-ാമത് ഐപിഎല്‍ ബൗണ്ടറിയാണിത്. ശിഖര്‍ ധവാന്‍ 222 മല്‍സരങ്ങളില്‍ നിന്ന് 768 ഫോറുകളാണ് നേടിയിരുന്നത്. കോഹ്ലിയുടെ 267ാം മത്സരമാണിത്. 258-ാം ഇന്നിങ്‌സിലാണ് ആര്‍സിബി ഇതിഹാസം ഈ നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലില്‍ 663 ബൗണ്ടറികളുമായി ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *