Your Image Description Your Image Description

ഡൽഹി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് അർണാല, നാവികസേനയിൽ ഔപചാരികമായി കമ്മീഷൻ ചെയ്തു. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു കമ്മീഷൻ ചടങ്ങ്.

കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ മുതിർന്ന നാവിക ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ), ലാർസൻ & ട്യൂബ്രോ ഷിപ്പ് ബിൽഡിംഗ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, മുൻ ഐഎൻഎസ് അർണാലയിലെ മുൻ കമാൻഡിംഗ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *