Your Image Description Your Image Description

വാഹനനിർമ്മാണ ലോകത്ത് ഏറ്റവും സുരക്ഷ നൽകുന്ന നിർമ്മാണ കമ്പനിയാണ് വോൾവോ. പാസഞ്ചർ വാഹനങ്ങൾ മുതൽ വാണിജ്യ വാഹനങ്ങൾക്ക് വരെ ഏറ്റവും ആധുനിക സുരക്ഷ നൽകുന്ന വോൾവോ അവരുടെ വരാനിരിക്കുന്ന വാഹനങ്ങളിൽ എ.ഐ അധിഷ്ഠിത സീറ്റ്ബെൽറ്റുകൾക്കുള്ള (സ്മാർട്ട് സീറ്റ്ബെൽറ്റ്) സാധ്യതകൾ കണ്ടുപിടിച്ചു. ഇത് വരാനിരിക്കുന്ന ഇ.എക്സ് 60 എസ്.യു.വിയിൽ ഉപയോഗിക്കുമെന്നും വോൾവോ അറിയിച്ചു.

1959ൽ നിൽസ് ബോഹ്‍ലിനാണ് വോൾവോക്കായി ആദ്യത്തെ ആധുനിക ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് കണ്ടുപിടിച്ചത്ത്. തുടർന്ന് പേറ്റന്റ് പോലും സ്വന്തമാക്കാതെ ലോകത്തെ മുഴുവൻ ആളുകളുടെയും സുരക്ഷക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് സൗജന്യമായി മറ്റ് വാഹനനിർമ്മാണ കമ്പനികൾക്കും വോൾവോ നൽകി. വരാനിരിക്കുന്ന ഇ.എക്സ് 60 എസ്.യു.വിയിലാണ് പുതിയ ‘സ്മാർട്ട് സീറ്റ് ബെൽറ്റ്’ ഡിസൈൻ വോൾവോ അവതരിപ്പിക്കാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *