Your Image Description Your Image Description

​തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും എ​ലി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ജ​നു​വ​രി മു​ത​ൽ ജൂ​ലൈ പ​ത്ത്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 34 പേ​ർ​ക്ക്​ ജി​ല്ല​യി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ നാ​ല്​ പേ​ർ മ​ര​ണ​പ്പെ​ട്ടു. ഇ​ക്കാ​ല​യ​ള​വി​ൽ എ​ലി​പ്പ​നി സം​ശ​യി​ക്കു​ന്ന 27 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. എ​ലി​പ്പ​നി സം​ശ​യ​മെ​ന്ന്​ ക​രു​തു​ന്ന ഒ​രു മ​ര​ണ​വും സം​ഭ​വി​ച്ചു.

ദേ​വി​യാ​ര്‍ കോ​ള​നി, വാ​ഴ​ത്തോ​പ്പ്, കു​മ​ളി, നെ​ടു​ങ്ക​ണ്ടം, അ​യ്യ​പ്പ​ന്‍കോ​വി​ല്‍, ഉ​പ്പു​ത​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​പ്പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related Posts