Your Image Description Your Image Description

കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ മാമ്പിള്ളി പ്ലൈവുഡ്സ് എന്ന പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നെന്നാണ് നിഗമനം. തീപിടിക്കുമ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി.

Related Posts