Your Image Description Your Image Description

എറണാകുളം : ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ കൊടി.സംഭവത്തിൽ പോലീസ് കേസെടുത്തു. ജീസസ് ജനറേഷൻ എന്ന പ്രാർഥന കൂട്ടായ്മ നയിക്കുന്ന ദീപു ജേക്കബിന് എതിരെയാണ് കേസ്.

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കലാപാഹ്വാനം നടത്തി, മതസ്പർദ വളർത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നാൽപ്പതോളം പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഉദയംപേരൂരിൽ നടന്നത്. ജീസസ് ജനറേഷൻ‌ ഓഡിറ്റോയത്തിൽ 40 ദിവസമായി പ്രാർത്ഥന ശുശ്രൂഷ നടന്നുവരികയായിരുന്നു. ഇതിലാണ് പാക് പതാക ഉപയോ​ഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *