Home » Blog » Kerala » എയർപോർട്ട് ധർണ ഇന്ന്
1

മലപ്പുറം: പശ്ചിമേഷൻ സംഘർഷം മൂലം ഗൾഫ് നാടുകളിൽ നിന്നുമുള്ള പ്രവാസികളുടെ യാത്ര ദുരിതപൂർണമായതിനാൽ വിമാന കമ്പനികൾ വെട്ടിക്കുറച്ച ഷെഡ്യൂളുകൾ മുഴുവൻ പുനരാരംഭിക്കണമെന്നും ടിക്കറ്റുകൾക്ക് ഈടാക്കുന്ന അമിതമായ വില ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് എയർപോർട്ട് പരിസരത്ത് ധർണ സംഘടിപ്പിക്കുന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ധർണ ഉദ്ഘാടനം ചെയ്യും. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടി പൊന്നാട്, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർഷ എന്നിവർ ധർണയിൽ പങ്കെടുത്ത് സംസാരിക്കും.