Home » Blog » Kerala » ‘എന്റെ പ്രിയപ്പെട്ട അച്ഛന്’; മോഹൻലാലിന്റെ ജന്മദിനത്തിൽ വിസ്മയ പങ്കുവെച്ച ആശംസ സോഷ്യൽ മീഡിയയിൽ വൈറൽ
vismaya-680x450

മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന് ഇന്ന് അറുപത്തിയാറാം ജന്മദിനം. സിനിമാ ലോകവും ആരാധകരും ആഘോഷമാക്കുന്ന ഈ ദിനത്തിൽ അച്ഛന് ആശംസകളുമായി മകൾ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിസ്മയ തന്റെ സ്നേഹം അറിയിച്ചത്.

 

“ജന്മദിനാശംസകൾ അച്ചാ. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് നിങ്ങൾ. മികച്ച കലാകാരനും നല്ല രീതിയിൽ ഭക്ഷണമുണ്ടാക്കുന്നയാളുമാണ്. അതിനേക്കാളെല്ലാം ഉപരിയായി നിങ്ങൾ ഒരു ബ്യൂട്ടിഫുൾ സോളാണ്,” വിസ്മയ കുറിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് വിസ്മയ. ആശിഷ് ജോ ആന്റണി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.