Your Image Description Your Image Description

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ സന്ദർശിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് പയ്യന്നൂരിലെ ജ്യോത്സ്യൻ എം.വി.മാധവ പൊതുവാൾ. എം വി ​ഗോവിന്ദൻ കുടുംബ സമേതം തന്നെ കാണാൻ വന്നിരുന്നു എന്ന് മാധവ പൊതുവാൾ വ്യക്തമാക്കി. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറി വന്നത് ജാതകം നോക്കാനോ മുഹൂർത്തം കുറിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് എം വി ​ഗോവിന്ദനും കുടുംബവും എത്തിയത് എന്നാണ് മാധവ പൊതുവാൾ വ്യക്തമാക്കുന്നത്. എംവി ​ഗോവിന്ദനും താനുമായി വർഷങ്ങളുടെ സൗഹൃദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

താൻ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ് എന്ന് മാധവ പൊതുവാൾ പറയുന്നു. ഈ വിവരം അറിഞ്ഞാണ് എം വി ​ഗോവിന്ദൻ സന്ദർശിച്ചത്. അല്ലാതെ ജാതകം നോക്കാനല്ല എം വി ​ഗോവിന്ദൻ വന്നതെന്നും ​മാധവ പൊതുവാൾ പറയുന്നു. അദ്ദേഹം ജാതകം നോക്കാൻ വരുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും മാധവപൊതുവാൾ ചോദിക്കുന്നു.

സ്നേഹബന്ധവും ജ്യോതിഷവുമായി കൂട്ടിക്കലർത്തേണ്ടതില്ലെന്നാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ കൊണ്ടാകാം സന്ദർശനം വിവാദമായത്. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായും അടുത്തബന്ധമുണ്ട്. അതെല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ടു മാത്രമുള്ളതല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നല്ല ബന്ധമാണ്. അദ്ദേഹം ജ്യോതിഷം നോക്കാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു.

സ്നേഹബന്ധവും ജ്യോതിഷവുമായി കൂട്ടിക്കലർത്തേണ്ടതില്ലെന്നാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ കൊണ്ടാകാം സന്ദർശനം വിവാദമായത്. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായും അടുത്തബന്ധമുണ്ട്. അതെല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ടു മാത്രമുള്ളതല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നല്ല ബന്ധമാണ്. അദ്ദേഹം ജ്യോതിഷം നോക്കാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു.

പാർട്ടിയുടെ ഉന്നതനേതാവ് പയ്യന്നൂരിലെ ജ്യോത്സ്യനെ കണ്ടത് എന്തിനെന്ന ചോദ്യം സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നതായി വാർത്തയുണ്ടായിരുന്നു. അങ്ങനെയൊരു വിമർശനം നടന്നിട്ടില്ലെന്നാണ് കഴിഞ്ഞദിവസം എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. സംസ്ഥാന സമിതി അംഗം പി.ജയരാജനും അതു ശരിവച്ചിരുന്നു.

ജ്യോതിഷികളെ കണ്ടാൽ എന്താണ് കുഴപ്പമെന്ന ചോദ്യവുമായി മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ രം​ഗത്തെത്തിയിരുന്നു. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ലബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജ്യോതിഷിയെ കണ്ടെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ. കൂടോത്രവും ജ്യോതിഷവുമായി പോകുന്നത് തങ്ങളല്ല, കോൺ​ഗ്രസുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ എനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടം പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ ഞാൻ നിയമസഭയിൽ സംസാരിച്ചിരുന്നു. സിപിഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. ഞങ്ങളിപ്പോഴും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ്’, എ കെ ബാലൻ പറഞ്ഞു.

 

 

Related Posts