Your Image Description Your Image Description

11.35 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറമ്പിൽ വീട്ടിൽ കിരൺ മനോജ് (24) ആണ് പിടിയിലായത്.ഇന്നലെ രാത്രി എസ്.ഐ പ്രവീൺ പ്രകാശിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ എം.ഡി.എം.എ വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് 11.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇത് വില്പനയ്ക്കും തന്റെ ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *