Your Image Description Your Image Description

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 26ന് രാവിലെ 11 മണിക്ക് ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.

 

മിനിമം പ്ലസ്ടു യോഗ്യതയുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റു പ്രൊഫഷണൽ യോഗ്യതയുള്ള കഴക്കുട്ടത്തെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്നവർക്ക് കേരളത്തിലെ എല്ലാ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ- ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഇതിനുള്ള സോഫ്റ്റ്സ്കിൽ – കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കും. ഫോൺ: 8921916220.

Related Posts