Your Image Description Your Image Description

കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ അനധികൃതമായി മത്സ്യങ്ങൾ പിടികൂടുന്നതിന് നിരോധനം. കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമങ്ങളും അതിന് കീഴിലെ ചട്ടങ്ങളും പ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടൽ കാലയളവിൽ അനധികൃതമായി മത്സ്യങ്ങൾ പിടികൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത്.

പ്രാദേശികമായി ഊത്ത പിടിത്തം’ എന്നറിയപ്പെടുന്ന ഈ പ്രവൃത്തി മത്സ്യവംശനാശത്തിനും ജലജീവ വൈവിധ്യത്തിൻ്റെ ശോഷണത്തിനും വഴിയൊരുക്കുന്നു സാഹചര്യത്തിലാണ് നിരോധനം. നിയമം ലംഘനം നടത്തുന്നവർക്കെതിരെ ആറുമാസം വരെ തടവും പതിനായിരം രൂപവരെ പിഴയും ചുമത്തുന്നതാണ്.

അടക്കം കൊല്ലി വല, 20 മി. മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല , വൈദ്യുതി , തോട്ട എന്നീ രീതികൾ ഉപയോഗിച്ച് കൊണ്ടുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അല്ലെങ്കിൽ അടുത്തുള്ള മത്സ്യഭവനുകളിൽ അറിയിക്കേണ്ടതാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *