Your Image Description Your Image Description

വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം കരൂരിലെ ദുരന്തത്തിൽ അനുശോചനം അറിയിച്ചത്.

“‘കരൂരിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു,’ ,” മോഹൻലാൽ കുറിച്ചു.

ദുരന്തത്തിന്റെ വിവരങ്ങൾ

കഴിഞ്ഞദിവസം വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിക്കുംതിരക്കും ഉണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂറോളം വിജയ് വൈകിയെത്തിയിരുന്നു. കടുത്ത ചൂടിൽ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തപ്പോൾ, അവ പിടിക്കാനുള്ള തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്.

ഈ ദുരന്തത്തിൽ 17 സ്ത്രീകളും, അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 40 പേർക്കാണ് ജീവൻ നഷ്ടമായത്. 111 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 50 പേർ കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും, 61 പേർ സ്വകാര്യ ആശുപത്രികളിലുമാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ₹1 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.

Related Posts