കൊച്ചി: കൂടൂതൽ മദ്യവാൻമാരെ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ മദ്യ നയത്തിനെതിരെ പ്രതിഷേധ സമര പരിപാടികൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതി നേതൃയോഗം ഇന്ന് (24) രാവിലെ 10.30 ന് കലൂർ റിന്യൂവൽ സെൻററിൽ കൂടുമെന്ന് സമിതി അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.
സമിതി മധ്യമേഖല, അതിരൂപത ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഡയറ്ക്ടർ. ആനിമേറ്റഴ്സ്, പ്രോഗ്രാം കൺവീനർമാർ, ഫൊറോന പ്രസിഡൻറ്മാർ എന്നിവരാണ് സമിതി മേജർ അതിരൂപത നേതൃയോഗത്തിൽ പങ്കെടുക്കേണ്ടത്.
