Your Image Description Your Image Description

ഉറക്ക ഗുളികകൾ ഓണ്‍ലൈനിൽ വാങ്ങാൻ ശ്രമിച്ച 62 വയസ്സുകാരിയായ മുൻ അധ്യാപികയ്ക്ക് 77 ലക്ഷം രൂപ നഷ്ടമായി. ദില്ലിയിലെ വസന്ത് കുഞ്ചിലാണ് അധ്യാപിക ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിന് ഇരയായത്. 2024 ഓഗസ്റ്റിലാണ് ഈ തട്ടിപ്പിന്‍റെ തുടക്കം.

എല്ലാ മാസവും കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ അധ്യാപികയെ തേടി ഒരു കോൾ വന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസറാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. പരിഭ്രാന്തയായ അധ്യാപികയോട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ പണം കൈമാറണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. മൂന്ന് ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി.

Related Posts