Your Image Description Your Image Description

സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഒരു കോടി 67 ലക്ഷം കുടുംബങ്ങൾക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മേൽക്കൂരകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് നിതീഷ്കുമാർ പറഞ്ഞു.

Related Posts