Your Image Description Your Image Description

17.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നഷ്ടപ്പെടുത്തിയതിലൂടെ ഷോളയാർ പവർഹൗസിന് നഷ്ടമായത് 87.5 കോടി രൂപ. അ​ഞ്ച് വ​ർ​ഷം മു​മ്പാണ് 100 കോ​ടി രൂ​പ ചെ​ല​വഴിച്ച് പവർഹൗസി​ന്റെ പു​ന​രു​ദ്ധാ​ര​ണം നടത്തിയത്. പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ ന​ട​ത്തി​പ്പി​ലെ ത​മി​ഴ്നാ​ടി​ന്റെ സ​മ്മ​ർ​ദം മൂലം തി​രി​ച്ചു​പോ​ന്ന ഉ​ദ്യോ​ഗ​സ്ഥരുടെ അ​നാ​സ്ഥ​യാണ് അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഇത്രവലിയൊരു നഷ്ടത്തിന് കാരണമായത്.

ഒ​ടു​വി​ൽ പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം ഒ​രു വ​ർ​ഷം ല​ഭി​ക്കു​ന്ന 12.3 ടി.​എം.​സി വെ​ള്ള​ത്തി​ൽ​നി​ന്ന് 233 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി മാ​ത്ര​മേ ഉ​ൽ​പാ​ദി​പ്പി​ക്കാ​വൂ​വെ​ന്ന ത​മി​ഴ്നാ​ട് തീ​ട്ടൂ​രം 2024-25 ജ​ല​വ​ർ​ഷം (ജൂ​ലൈ മു​ത​ൽ അ​ടു​ത്ത ജൂ​ൺ 30 വ​രെ) തി​രു​ത്തി കെ.​എ​സ്.​ഇ.​ബി ഉ​ൽ​പാ​ദ​നം 268 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ക്കി ഉ​യ​ർ​ത്തി. ഈ ​തീ​രു​മാ​നം വൈ​കി​യ​തു​കൊ​ണ്ട് ന​ഷ്ട​മാ​യ വൈ​ദ്യു​ത ഉ​ൽ​പാ​ദ​നം ക​ണ​ക്കാ​ക്കു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ കൊ​ടു​ത്ത പി​ഴ​യാ​ണ് 87.5 കോ​ടി രൂ​പ.

പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം ഒ​രു വ​ർ​ഷം കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട 12.3 ടി.​എം.​സി വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഷോ​ള​യാ​റി​ലെ വൈ​ദ്യു​തോ​ൽ​പാ​ദ​നം ന​ട​ത്തേ​ണ്ട​ത്. ഒ​രു യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 1500 ലി​റ്റ​ർ വെ​ള്ള​മാ​യി​രു​ന്നു നേ​ര​ത്തേ ആ​വ​ശ്യം. എ​ന്നാ​ൽ, 2020ൽ ​ഷോ​ള​യാ​ർ പ​വ​ർ​ഹൗ​സി​ന്റെ ന​വീ​ക​ര​ണ ശേ​ഷം യ​ന്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ടി​യ​തോ​ടെ 1320 ലി​റ്റ​ർ ജ​ലം മ​തി​യെ​ന്നാ​യി. ഇ​തോ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 233 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ​നി​ന്ന് 268 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി ഉ​യ​ർ​ത്താ​വു​ന്ന സ്ഥി​തി​യി​ലെ​ത്തി. അ​തു​വ​ഴി പ്ര​തി​വ​ർ​ഷം മൂ​ന്ന​ര കോ​ടി യൂ​നി​റ്റി​ന്റെ അ​ധി​ക ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 17.5 കോ​ടി യൂ​നി​റ്റ് ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ യൂ​നി​റ്റി​ന് അ​ഞ്ച് രൂ​പ നി​ര​ക്കി​ൽ 87.5 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മാ​യി​രു​ന്നു.

സ​മ്പൂ​ർ​ണ ഉ​ൽ​പാ​ദ​നം ന​ട​ത്തി​യാ​ൽ ആ​റു​വ​ർ​ഷം കൊ​ണ്ട് മു​ട​ക്കി​യ മു​ത​ൽ തി​രി​ച്ചു​ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഷോ​ള​യാ​ർ പ​വ​ർ​ഹൗ​സ് ന​വീ​ക​രി​ക്കു​മ്പോ​ൾ കെ.​എ​സ്.​ഇ.​ബി​യു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, പു​ന​രു​ദ്ധാ​ര​ണ​വും അ​ധി​ക വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വും സം​ബ​ന്ധി​ച്ച പു​തു​ക്കി​യ മാ​ന​ദ​ണ്ഡം ത​മി​ഴ്നാ​ടും കേ​ര​ള​വും ചേ​ർ​ന്നു​ള്ള സം​യു​ക്ത ക​മ്മി​റ്റി​യാ​യ ജോ​യി​ന്റ് വാ​ട്ട​ർ റി​വ​ർ ബോ​ർ​ഡ് (ജെ.​ഡ​ബ്ല്യു.​ആ​ർ.​ബി) യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യി ന​വീ​ക​ര​ണ ശേ​ഷ​മു​ള്ള മൂ​ന്നു​വ​ർ​ഷം കാ​ര്യ​മാ​യി ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. 2023ൽ ​ ഉ​ൽ​പാ​ദ​ന​ശേ​ഷി സം​ബ​ന്ധി​ച്ച് ത​ർ​ക്കം ഉ​ന്ന​യി​ച്ച​പ്പോ​ൾസം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ന്തി​മ റി​പ്പോ​ർ​ട്ട് ഒ​പ്പി​ട്ട് അം​ഗീ​ക​രി​ക്കാ​ൻ ത​മി​ഴ്നാ​ട് വി​സ​മ്മ​തി​ച്ചു.

2024ൽ ​ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ത​മി​ഴ്നാ​ട് എ​തി​ർ​ക്കു​ക​യും ചെ​യ്തു. ഈ ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ​യാ​ണ് ര​ണ്ടും ക​ൽ​പി​ച്ച് 2025 ജൂ​ണി​ൽ സ​മാ​പി​ച്ച ജ​ല​വ​ർ​ഷ​ത്തി​ൽ ഉ​ൽ​പാ​ദ​നം 268 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. വ​രു​ന്ന ജെ.​ഡ​ബ്ല്യു.​ആ​ർ.​ബി യോ​ഗ​ത്തി​ൽ ത​മി​ഴ്നാ​ട് വി​ഷ​യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts