Your Image Description Your Image Description

അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 240,000 യുക്രേനിയക്കാരെ ആശങ്കയിലാഴ്ത്തി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ (DHS) നിന്ന് ഒരു ഇ-മെയ്ല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം അവരുടെ പരോള്‍ പദവി പിന്‍വലിച്ചുവെന്നും, അവര്‍ സ്വയം അമേരിക്ക വിട്ടൊഴിഞ്ഞു പോകണമെന്നുമായിരുന്നു ഇ-മെയ്ല്‍ സന്ദേശം. നിങ്ങളുടെ താമസം അവസാനിപ്പിക്കാന്‍ DHS ഇപ്പോള്‍ വിവേചനാധികാരം പ്രയോഗിക്കുകയാണെന്നും, ഈ നോട്ടീസ് ലഭിച്ച തീയതി മുതല്‍ 7 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പരോള്‍ അവസാനിക്കുമെന്നും അമേരിക്കയില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍, നിയമനടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു യുക്രേനിയക്കാര്‍ക്ക് ലഭിച്ച സന്ദേശം.

ട്രംപിന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ ഭരണകാലത്താണ് യുക്രേനിയക്കാര്‍ക്ക് പരോള്‍ പദവി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ബൈഡന്റെ ഈ പദ്ധതി റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 530,000 വെനിസ്വേലക്കാര്‍, ക്യൂബക്കാര്‍, ഹെയ്തിക്കാര്‍ എന്നിവരുടെ പരോള്‍ പദവി അദ്ദേഹം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, യുക്രേനിയക്കാര്‍ക്കും ഈ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

അതേസമയം, മൈഗ്രന്റ് ഇന്‍സൈഡര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഇ മെയ്ല്‍ തല്‍ക്ഷണം ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ, ഡിഎച്ച്എസില്‍ നിന്നും യുക്രേനിയക്കാര്‍ക്ക് വിശദീകരണം ലഭിച്ചു. ആ സന്ദേശം അബദ്ധത്തില്‍ അയച്ചതാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഭരണകൂടം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡിഎച്ച്എസിന്റെ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts