Your Image Description Your Image Description

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്-ഇറാൻ അതിർത്തിയിൽ അനിശ്ചിത കാലത്തേക്ക് കാൽനടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതായി പ്രധാന പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് നൂറുകണക്കിന് പാകിസ്ഥാൻ വിദ്യാർത്ഥികളെയും തീർത്ഥാടകരെയും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയ്ക്കും ഇറാനും ഇടയിലെ നിർണായകമായ ചാഗി ജില്ലയിലെ തഫ്താൻ ക്രോസിംഗ്, ഗ്വാദറിലെ ഗബ്ദ്-റിംദാൻ, പഞ്ച്ഗൂരിലെ ചെഡ്ഗി, ജിറാക്ക്, കെച്ച് ജില്ലയിലെ റിദീഗ് മണ്ട് ക്രോസിംഗ് എന്നീ അതിർത്തി വഴികളാണ് അടച്ചിടുക. ഇരു രാജ്യങ്ങളും തമ്മിലെ ചരക്കുനീക്കമടക്കം വ്യാപര ബന്ധത്തെ അതിർത്തി അടച്ചിടുന്നത് പ്രതികൂലമായി ബാധിക്കും. സുരക്ഷാ ഭീഷണികളും ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്നുണ്ടായ അസ്ഥിരമായ സാഹചര്യവും കണക്കിലെടുത്താണ് ഇറാനുമായുള്ള അതിർത്തി അടയ്ക്കാനുള്ള നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *