ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം

ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം. മധ്യ ഇസ്രായേലിലെ ഒരു ബസിലും മിസൈൽ പതിച്ചു. തെല്‍ അവീവിലും പല വടക്കൻ ഇസ്രായേലി നഗരങ്ങളിലുമുള്‍പ്പെടെ പല സ്ഥലങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നുണ്ട്.

തെല്‍ അവീവിന് പുറമെ തീര നഗരമായ ഹെര്‍സ്ലിയയിലും മിസൈല്‍ പതിച്ചു. ജറുസലേമിലും സ്ഫോടനങ്ങളുണ്ടായി. ഇവിടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹെർസ്ലിയയിലെ മിസൈൽ ആക്രമണം ഒരു സെൻസിറ്റീവ് കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല. ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടെന്നാണ് വാര്‍ത്തകള്‍. അതേസമയം മിസൈലുകളെ തടയുന്നുണ്ടെന്നാണ് ഇസ്രായേല്‍ സേന വിശദീകരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *