Your Image Description Your Image Description

ഇലക്ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പിന്‍റെ ആഗോള അംബാസഡറായി ലോക ഫുട്‌ബോൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തതായി ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അറിയിച്ചു. ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് ടൂർണമെന്‍റ് നടക്കുക.

റൊണാൾഡോയുടെ വരവ് ടൂർണമെൻറിന് വലിയ ഉത്തേജനമാണെന്നും ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. ‘മുകളിലേക്ക് ഉയരുക’ശീർഷകത്തിലാണ് മത്സരം നടക്കുക. ഔദ്യോഗിക അംബാസഡർ എന്ന നിലയിൽ റൊണാൾഡോ ടൂർണമെൻറിന്‍റെ ആഗോള മാധ്യമ പ്രചാരണത്തിന് നേതൃത്വം നൽകുകയും റിയാദിലെ ബൊളിവാഡ് സിറ്റിയിൽ നടക്കുന്ന നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *