Your Image Description Your Image Description

വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം. ബഹിരാകാശ നിലയവും മിസൈൽ കംപ്ലക്സുമുള്ള നഗരമാണ് സെംനാൻ. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയാണ്. ആൾനാശമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഘർഷത്തിനിടെ ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്‍റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *