Your Image Description Your Image Description

ഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സമീപനാളുകളിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഇറാനിലേക്ക് അത്യാവശ്യ യാത്രകൾ നടത്തുന്നതിന് മുമ്പ് സ്ഥിതി​ഗതികൾ വിലയിരുത്തണം. എംബസി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എക്സിൽ കുറിച്ചു.

Related Posts