Your Image Description Your Image Description

ബഹ്‌റായിച്ച്‌(യുപി): ഐഫോണ്‍ മോഷ്ടിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ യുവാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിലായി. ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാനാണ്‌ കുട്ടികള്‍ കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശിയായ ഷദാബാണ് (19) ദാരുണമായി കൊലചെയ്യപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിനായി നാഗൗര്‍ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷദാബ്.

ഐഫോണ്‍ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇയാളെ പതിനാലും പതിനാറും വയസുള്ള കുട്ടികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജൂണ്‍ 21-നാണ് ഷദാബിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഗാമത്തിന് പുറത്തുള്ള പേരക്കത്തോട്ടത്തിലെ തകര്‍ന്ന കുഴല്‍ക്കിണറിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷദാബിന്റെ കഴുത്തറുത്ത നിലയിലും തല ഇഷ്ടിക കൊണ്ട് അടിച്ച നിലയിലുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും ഇവരുടെ രണ്ട് കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീലുകള്‍ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഷദാബിന്റെ ഐഫോണ്‍ ലക്ഷ്യമിട്ട് നാല് ദിവസം മുമ്പു തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സംഭവം നടന്ന രാത്രി റീല്‍സ് എടുക്കാനെന്ന വ്യാജേന ഇരുവരും ഷദാബിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് കൊലപാതകം നടത്തിയത്. പ്രതികളെ ഗോണ്ടയിലെ ഡിവിഷണല്‍ ജുവനൈല്‍ റിഫോം ഹോമിലേക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *