Your Image Description Your Image Description

മേടം​: ദുഃഖവാർത്തകൾ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. അന്യരിൽ നിന്ന് ആദരവ് നേടും. കലാ രംഗത്ത് തിളങ്ങാൻ സാധ്യത. പഠനത്തിൽ മുന്നേറ്റം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേയ്ക്ക് പോകാൻ അവസരം ലഭിക്കും.

ഇടവം: മുൻകോപം നിയന്ത്രിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. അധിക ചെലവുകൾ നിയന്ത്രിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രതിയോഗികൾ വർദ്ധിക്കും.

​മിഥുനം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. വിലകൂടിയ വസ്തുക്കൾ സമ്മാനമായി ലഭിക്കും. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. ജോലിയിൽ സ്ഥാനകയറ്റം ഉണ്ടാകുന്നതിന് സാധ്യത. ​


കർക്കടകം: കൂട്ടുകെട്ടുകൾ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴിൽ രംഗത്ത് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി ദൃശ്യമാകും. കുടുംബത്തിലെ സാമ്പത്തിക സ്ഥിതിയ്ക്ക് കുറച്ച് മുന്നേറ്റം ഉണ്ടാകും. പുതിയ ഭൂമി വാങ്ങാൻ സാധ്യത.

ചിങ്ങം: ​സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളിൽ താ പര്യം കൂടും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് പണം ചിലവഴിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് വിപരീതമായ നീക്കുപോക്കുകൾ മേലുദ്ധ്യോഗസ്ഥരിൽ നിന്നും ഉണ്ടാകും.​

കന്നി: ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടേണ്ടി വരും. ശത്രുക്കൾ വർദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുൻകോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.
​​
തുലാം:മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകൾ വർദ്ധിക്കും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. സഹോദരസ്ഥാനീയർക്കു ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും.

വൃശ്ചികം: സുഹൃത്‌ സഹായത്താൽ പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. കടബാധ്യതകൾ വർധിക്കും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. വീട് പണി പ്രതീക്ഷിച്ച വേഗത്തിൽ തീർക്കാൻ സാധിക്കില്ല. പ്രതീക്ഷിച്ച ജോലി ലഭിക്കാൻ സാധ്യത കുറവ്.

ധനു: ​വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ അനുകൂല സമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിക്കേണ്ടി വരും.

മകരം: കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ഗുണകരമായ വിവാഹാലോചനകൾ വരും. കാർഷികാദായം വർധിക്കും. ആഗ്രഹിച്ച ജോലി നേടിയെടുക്കാൻ സാധ്യത. വിദ്യാർത്ഥികൾക്ക് നല്ല വിജയ സാധ്യത കാണുന്നുണ്ട്. ബന്ധുക്കളിൽ നിന്നും വേണ്ട സഹായം ലഭിക്കുന്നതിന് സാധ്യത. ​

കുംഭം: വാഹനങ്ങൾക്കു റിപ്പയർ ആവശ്യമായി വരും. കച്ചവടക്കാർക്ക് വാരം അനുകൂലമാണ്. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തീരും. മനക്ലേശം കുറയും. വിവാഹ കാര്യങ്ങൾ ശുഭകരമായി തീരും. പുതിയ ജോലി ലഭ്യതയ്ക്ക് സാധ്യത.
​​
മീനം:അപവാദാരോപണങ്ങൾക്ക് സാധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. ശത്രുക്കൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *