Your Image Description Your Image Description

പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‍സ്ആപ്പ്. ഫോണിന് സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായാണ് വാട്‍സ്ആപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്.

പ്രത്യേകിച്ച് ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി, ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഫയലുകള്‍ പങ്കിടുന്നതിനുള്ള ഒരു പ്രധാന ടൂൾ കൂടിയാണ് വാട്‍സ്ആപ്പ്. ഒന്നിലധികം സജീവ ഗ്രൂപ്പുകളിൽ അംഗങ്ങളായിരിക്കും ഇന്ന് ഒട്ടുമിക്ക വാട്‍സ്ആപ്പ് ഉപയോക്താക്കളും. പലർക്കും ഓരോ ദിവസവും ഡസൻ കണക്കിന് മീഡിയ ഫയലുകൾ ലഭിക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുമ്പോൾ അത് ഫോൺ സ്റ്റോറേജ് ശേഷിയെ ബാധിക്കുന്നു.

എച്ച്ഡി-ഗുണമേന്മയുള്ള ചിത്രങ്ങൾ അയയ്ക്കാൻ വാട്‍സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇവ ബൾക്കായി സ്വീകരിക്കുന്നത് പല സ്‍മാർട്ട്‌ഫോണുകളിലും സ്റ്റോറേജ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ ഫീച്ചര്‍ ആൻഡ്രോയ്‌ഡ് പതിപ്പ് 2.25.18.11-നുള്ള വാട്‍സ്ആപ്പ് ബീറ്റയിലാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് വാട്‍സ്ആപ്പ് അപ്‌ഡേറ്റുകളുടെ ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഇൻകമിംഗ് മീഡിയ ഫയലുകളുടെ ഗുണനിലവാരം എച്ച്‌‍ഡി അല്ലെങ്കിൽ എസ്‍ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts