Your Image Description Your Image Description

നിലമ്പൂരിൽ മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. ലീഡ് പതിനൊന്നായിരം കടന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്.ഇനി യുഡിഎഫ് ന്റെ വഴികളിൽ വിജയ ‘പൂക്കളുടെ കാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയമുറപ്പിച്ച് യുഡിഎഫ്. 14 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു.ഇടത് സ്ഥാനാര്‍ഥി എം.സ്വരാജ് രണ്ടാമതും സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.ബിജെപി സ്ഥാനാര്‍ഥി എം.മോഹന്‍ ജോര്‍ജ് നാലാം സ്ഥാനത്താണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളക്കം 10 പേരാണ്് മത്സര രംഗത്തുണ്ടായിരുന്നത്.ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

Leave a Reply

Your email address will not be published. Required fields are marked *