”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്.വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ്‌ ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി 24നോട് പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ്‌ ഭാസി വ്യക്തമാക്കി.

അതേസമയം വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്.മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്ലിമ ആലപ്പുഴയിൽ എത്തിയത്. തായ്ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ തസ്ലീന സുൽത്താനയെ പിടികൂടിയത് . ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *