ഇതര ജാതിക്കാരനെ പ്രണയിച്ച 22 കാരിയെ സഹോദരൻ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെയാണ് സഹോദരൻ കുറ്റം സമ്മതിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *