Home » Blog » kerala Max » ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുരുക്ക് ശക്തമാകുന്നു; പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു
pinu-680x450

സിഎംആർഎൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിലും വിവിധ കേന്ദ്രങ്ങളിലും നടന്ന ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമങ്ങളിൽ പ്രതികൾക്കെതിരെ അന്വേഷണം ശക്തമാകുന്നു. പരിശോധനാ സംഘത്തിന് നേരെ നടന്ന കെയ്യേറ്റത്തിലും പ്രതിഷേധത്തിലും പങ്കെടുത്ത 15 ഓളം പ്രതികളുടെ വിരലടയാളങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച വാഹനം, ആയുധങ്ങൾ എന്നിവയിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങൾ പ്രതികളുടേതുമായി കൃത്യമായി ഒത്തുപോയത് കേസിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണ്.

മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതി, കണ്ണൂരിലെ വീട്, എക്സാലോജിക് ഓഫീസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് ഉൾപ്പെടെ പത്തിലധികം സ്ഥലങ്ങളിലാണ് അന്ന് ഒരേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നത്. തുടർന്ന് സിപിഎം-എസ്എഫ്ഐ പ്രവർത്തകർ വൻ തോതിൽ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുകയായിരുന്നു. നിലവിൽ ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചതോടെ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ വേഗത്തിലാക്കാനാണ് ഇഡിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *