Your Image Description Your Image Description

ന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റ കാലുമായി റിഷഭ് പന്ത് ബാറ്റിങിനിറങ്ങി. ആദ്യ ദിനം കാല്‍പ്പാദത്തിന് പരിക്കേറ്റ് മടങ്ങിയിട്ടും രണ്ടാം ദിനം റിഷഭ് പന്ത് ഇന്ത്യക്കായി ക്രീസിലിറങ്ങി. രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെയും പിന്നീട് ഷാര്‍ദ്ദുല്‍ താക്കൂറിനെയും നഷ്ടമായി ഇന്ത്യ തകരുമ്പോഴാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്.

പരിക്കേറ്റ കാലുമായി റിഷഭ് പന്ത് ബാറ്റ് ചെയ്യാന്‍ ഓള്‍ ട്രാഫോര്‍ഡിന്‍റെ പടികളിറങ്ങിവന്നപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൈയടിച്ചു. ഇന്നലെ 37 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിസ് വോക്സിന്‍റെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെ കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയത്. പിന്നീട് സ്കാനിംഗിന് വിധേയനായ പന്തില്‍ കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടെന്നും ആറാഴ്ച വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

രണ്ടാം ദിനം റിഷഭ് പന്ത് ഗ്രൗണ്ടില്‍ പോലും വരില്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും പരിക്കേറ്റ കാലുമായി പന്ത് ഡ്രസ്സിംഗ് റൂമിലെത്തി. പിന്നാലെ ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്തായതോടെ ക്രീസിലിറങ്ങുകയും ചെയ്തു. റണ്‍ ഓടിയെടുക്കാന്‍ ബുദ്ധിമുട്ടിയങ്കിലും ലഞ്ചിന് പിരിയുമ്പോൾ 20 റണ്‍സുമായി ക്രീസിലുള്ള വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 39 റൺസുമായി റിഷഭ് പന്ത് ക്രീസിലുണ്ട്.

Related Posts