Your Image Description Your Image Description

സ്വകാര്യ ജീവിതം കാരണം കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് തമിഴ് നടന്‍ രവി മോഹന്‍. ജയം രവിയില്‍ നിന്നുമുള്ള പേരു മാറലും ഭാര്യയുമായുള്ള വേര്‍പിരിയലുമെല്ലാം കാരണം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ 3ബിഎച്ച്‌കെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ അതിഥിയായി എത്തിയ രവി മോഹന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘ഞാന്‍ ഒരിക്കലും വാടക വീട്ടില്‍ താമസിച്ചിട്ടില്ല. എന്റെ ജനനം മുതല്‍ ഞാന്‍ സ്വന്തം വീട്ടിലാണ് താമസിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങള്‍ റിലേറ്റിബിളായി തോന്നി. എന്റെ ജീവിത്തില്‍ ഒരു ഇന്‍സ്പിറേഷാനാകാനും എന്റെ ജീവിതം തിരിച്ചുപിടിക്കാനും ഈ ചിത്രം സഹായിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ ഞാന്‍ എന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പോലെ തോന്നി,’ രവി മോഹന്‍ പറഞ്ഞു.

സിദ്ധാര്‍ഥ് നായകനായെത്തുന്ന ചിത്രമാണ് 3 ബിഎച്ച്കെ. സിദ്ധാര്‍ഥിനൊപ്പം ശരത് കുമാര്‍, ദേവയാനി, മീഥ രഘുനാഥ്, ചൈത്ര, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിനേഷ് കൃഷ്ണന്‍, ജിതിന്‍ സ്റ്റാനിസ്ലോസ് എന്നിവരാണ് കാമറ ചലിപ്പിക്കുന്നത്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാംനാഥാണ് മ്യൂസിക് ചെയ്തിരിക്കുന്നത്. ഗണേശ് ശിവയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *