Your Image Description Your Image Description

ചെന്നൈ: സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് സിഎസ്‌കെ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ സഞ്ജു രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ സഞ്ജുവിന് പകരമായി രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നീ താരങ്ങളില്‍ ഒരാളെയാണ്.

ഈ താരങ്ങളെ കൈമാറാൻ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തയ്യാറല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സഞ്ജു സാംസണെ കുറിച്ച് അശ്വിന്‍ സംസാരിക്കുന്നത്. ‘സഞ്ജുവിനെ ട്രേഡ് ചെയ്താല്‍, രാജസ്ഥാന് അതേ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഒരു താരത്തെ ലഭിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, സിഎസ്‌കെ സാധാരണയായി ട്രേഡിംഗില്‍ വിശ്വസിക്കുന്നില്ല. രവീന്ദ്ര ജഡേജയെയോ ശിവം ദുബെയെയോ പോലുള്ള കളിക്കാരെ അവര്‍ ട്രേഡ് ചെയ്യാന്‍ പോകുന്നില്ല. ഞാന്‍ വിശദീകരിച്ചതുപോലെ, സഞ്ജു സിഎസ്‌കെയിലേക്ക് വരാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിലുള്ള ട്രേഡില്‍ നിന്ന് രാജസ്ഥാന് വലിയ നേട്ടമൊന്നുമില്ല.‘ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Related Posts