Your Image Description Your Image Description

തിരുവനന്തപുരം: കവടിയാര്‍ ഭൂമിതട്ടിപ്പ് കേസില്‍ ഡിസിസി അംഗം അനന്തപുരി മണികണ്ഠന്‍ പിടിയില്‍. ബംഗളൂരുവില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മ്യൂസിയം പൊലിസ് ഇയാളെ പിടികൂടിയത്.

വൈകീട്ടോടെ മണികണ്ഠനെ സ്റ്റേഷനില്‍ എത്തിക്കും. 10 കോടിരൂപ വിലമതിക്കുന്ന ഭൂമി വ്യാജ പ്രമാണമുണ്ടാക്കി തട്ടിയെന്നാണ് കേസ്. കവടിയാര്‍ ജവഹര്‍ നഗറില്‍ 14 സെന്റ് സ്ഥലവും പത്ത് മുറികളുള്ള കെട്ടിടവുമാണ് വ്യാജ പ്രമാണമുണ്ടാക്കി തട്ടിയെടുത്ത്ത്.

നിലവില്‍ ഇതുവരെ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് മണികണ്ഠന്റെ അറസ്റ്റ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ സ്ഥലവും കെട്ടിടവുമാണ് തട്ടിയെടുത്തത്.

Related Posts